EDAPPAL

അക്ഷരോന്നതി പദ്ധതി ഉദ്ഘാടനവും പുസ്തക സ്വീകരണവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

എടപ്പാൾ : പട്ടികജാതി–പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് RGSA പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഉദ്ഘാടനവും പുസ്തക സ്വീകരണവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു.
ബ്ലോക്ക് പരിധിയിലെ വായനശാലകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, കോളേജുകൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെ ഏകദേശം 600 പുസ്തകങ്ങൾ ശേഖരിച്ചു. മലപ്പുറം ജില്ലയിൽ പദ്ധതി ആദ്യം പൂർത്തീകരിച്ച തദ്ദേശ സ്ഥാപനമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. വിമൽ അധ്യക്ഷനായി. സെക്രട്ടറി മഞ്ജുഷ കെ.എസ് സ്വാഗതവും RGSA ബ്ലോക്ക് കോർഡിനേറ്റർ നിഷിത കെ.പി നന്ദിയും രേഖപ്പെടുത്തി.
ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button