Local newsVATTAMKULAM

അക്ഷരമരച്ചോട്ടിൽ കവിതാ സമാഹാരവുമായി വിദ്യാർത്ഥികൾ

വട്ടംകുളം: വട്ടംകുളം സിപിഎൻ യുപി സ്കൂളിലെ അധ്യാപിക വിജയാ വാസുദേവൻ എഴുതിയ അക്ഷരമൊരതിശയം എന്ന 40 കവിതകൾ അടങ്ങിയ പുസ്തകം സ്കൂളിലെ 1200ഓളം കുട്ടികൾക്ക് കുട്ടികൾ തയ്യാറാക്കിയ അക്ഷരമരച്ചോട്ടിൽ വച്ച് വായനാദിനത്തിൽ അധ്യാപിക നൽകി
ഓരോ ക്ലാസ് ലൈബ്രറിയുടെയും ഉദ്ഘാടനം നടത്തി.

മിന്നാമിന്നി, കളിചെപ്പ്, യുറീക്ക, ചന്ദ്രിക തുടങ്ങിയ വാരികകളിൽ ടീച്ചറുടെ കൃതികൾ
അച്ചടിച്ച് വന്നിട്ടുണ്ട്.ഇതിനുമുമ്പും വായനാദിനത്തിൽ ടീച്ചർ രണ്ട് കഥാസമാഹാരങ്ങൾ കുട്ടികൾക്കായി പുറത്തിറക്കിയിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരിയും ഡബ്ബിങ് ആർട്ടിസ്റ്റുമായഅഞ്ജു അരവിന്ദ് നിർവഹിച്ചു. ആയിരത്തോളം
കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ പ്രദർശിപ്പിച്ച വായന വരാന്ത ശ്രദ്ധേയമായി.
കുട്ടികളുടെ സാഹിത്യ മാസികയുടെ പ്രകാശനവും നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button