EDAPPALLocal news

അക്രമങ്ങൾക്കെതിരെ നിറക്കൂട്ടുകൾ കൊണ്ട് പ്രതികരിച്ചു

പൊന്നാനി:ലോക സമാധാന സന്ദേശവുമായി ലയൺസ് ക്ലബ്ബിന്റെ ബാല വിഭാഗമായ ലിയോ ക്ലബ്ബ് സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ വിദ്ധ്യാർത്ഥികൾ അക്രമത്തിനെതിരെ നിറക്കൂട്ടുകൾ കൊണ്ട് പ്രതികരിച്ചു.
സമാധാനത്തിന്റെ സൂചകങ്ങളായ വെള്ളരിപ്രാവും , പ്രശാന്ത വർണ്ണങ്ങളും കൊണ്ട് കുരുന്നു ചിത്രകാരൻമാർ നിറങ്ങളുടെ അകം തുറന്നു .
ലിയോ ക്ലബ്ബ് പ്രസിഡന്റ് ആൻ മേരി ജോർജീനയുടെ അദ്ധ്യക്ഷതയിൽ , ഗുരുവായൂർ ചുമർ ചിത്രകലാ പഠന കേന്ദ്രം പ്രിൻസിപ്പൽ കെ. യു. കൃഷ്ണകുമാർ ചിത്രം വരച്ചു കൊണ്ട് മൽസരം ഉൽഘാടനം ചെയ്തു. പൊന്നാനിയുടെ ചിത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ചാർക്കോളിനെ ആദരിച്ചു ഉപഹാരം നൽകി.
ആർട്ടിസ്റ്റ് വടക്കത്ത് ഭാസ്കർദാസ് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് പ്രസിഡന്റ് അഡ്വ: ജിസൺ .പി. ജോസ് , ആർട്ടിസ്റ്റ് മണികണ്ഠൻ, അഡ്വ: ഡീന ഡേവിസ്.കെ , വിജി.കെ.ജോർജ്ജ്, ലത്തീഫ് എവറസ്റ്റ്,മുഹമദ് പൊന്നാനി, ജിത്യ സുരേഷ്, ആദി ശങ്കർ , ആദർശ് , കേദാർനാഥ്, അതുല്യ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button