പെരുമ്പിലാവ്

അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

അക്കിക്കാവ് :അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.കേച്ചേരി ബൈപ്പാസ് റോഡിൽ ചിൽഡ്രൻസ് നഗറിന് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ അപകടമുണ്ടായത്. ഇരു ദിശകളിൽ നിന്നുമെത്തിയ കാറുകൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ട കാറിൽ യാത്ര ചെയ്തിരുന്ന ചാലിശ്ശേരി സ്വദേശികളായ മുഹമ്മദ് അലി, അബ്ദുറസാഖ്, സുബൈദ, റിൻഷ എന്നിവരെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരത്തംകോട് കിടങ്ങൂർ സ്വദേശി പുത്തൻ പിടികയിൽ ഇബ്രാഹിം ജവാദിനെ (29) പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button