CHANGARAMKULAM

അക്കികാവിൽ കാറും ബുളളറ്റും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡിൽ എവറസ്റ്റ് മിൽ ബോർഡിന് സമീപം വച്ചുണ്ടായ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പരിക്കേറ്റ മരത്തംകോട് പാർത്ഥി വളപ്പിൽ ശൈലേഷ് (42) നെ ഗുരുതര പരിക്കോളോടെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം അക്കികാവ് ബൈപാസ് റോഡിൽ നിന്നും മരത്തം കോട്ടേക്ക് പോവുകയായിരുന്ന ബുള്ളറ്റും പന്നിത്തടം ഭാഗത്തു നിന്നും പെരുമ്പിലാവ് ഭാഗത്ത് പോകുകയിരുന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. പരിക്കേറ്റ ശൈലേഷിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ അശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിലേക്കും മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button