VATTAMKULAM

എൽ ഡി എഫ് മെമ്പർമാർ വട്ടംകുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് മെമ്പർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അപേക്ഷ ചോർന്നതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിന് സ്ഥലം വിട്ട് നൽകിയവരുടെ പേര് അതാത് സ്ഥലത്ത് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട് മെമ്പർ ബോർഡ് തീരുമാനം ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ നൽകി മിനിറ്റുകൾക്കുള്ളിൽ തന്നെ അപേക്ഷ പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പല രാഷ്ട്രീയ നേതാകന്മാരുടെ കൈകളിലേക്കും പ്രചരിച്ചിരുന്നു. ഇതിനെതിരെ ഇന്ന് ബോർഡിൽ മെമ്പർ സംസാരിച്ചപ്പോൾ പ്രസിഡന്റ് വളരെ മോശമായാണ് പ്രതികരിച്ചത്. വിവരാവകാശം വെച്ച് പ്രസിഡന്റ് തന്നെ മെമ്പർ നൽകിയ അപേക്ഷ വാങ്ങിച്ചു എന്നാണ് പറയുന്നത്. എന്നാൽ അപക്ഷ പുറത്ത് പോയതിന് വ്യക്തമായ മറുപടി നൽകാതെ വിഷയം രാഷ്ട്രീയവൽക്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നത്. ബോർഡ് വെക്കുന്നതിന് എതിരായാണ് എൽ ഡി എഫ് നിൽക്കുന്നത് എന്ന രീതിയിൽ പ്രചരണം നടത്തുകയാണ്.

ഇതിനെതിരെയാണ് LDF മെമ്പർമാർ പ്രതിശേധിച്ചത്. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഷീജ, മുൻ പ്രസിഡന്റും 3-ാം വാർഡ് മെമ്പറുമായ ശ്രീജ പാറക്കൽ, മെമ്പർ പുരുഷോത്തമൻ, റാബിയ
കെ.പി,അനിത,ഉണ്ണികൃഷ്ണൻ,സുധാകരൻ, സുഹൈല എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button