ചാലിശ്ശേരി

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ സെന്ററിൽ നടന്ന യോഗത്തിൽ കെ.പി.സി.സി. നിർവാഹ സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യ അനുശോചന പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.
ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന സി.പി. ചന്ദ്രൻ പൊതുസമ്മതനും ആത്മാർത്ഥ പ്രവർത്തകനുമായിരുന്നുവെന്ന് സി.വി. ബാലചന്ദ്രൻ അനുസ്മരിച്ചു. രണ്ട് പതിറ്റാണ്ടോളം വാർഡ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം ജാതി-മത ഭേദമന്യേ പൊതുപ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന വ്യക്തിയാണെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സി.പി.ഐ.എം. പ്രതിനിധി വേണു കുറുപ്പത്ത്, ബി.ജെ.പി. പ്രതിനിധി കെ.സി. കുഞ്ഞൻ, മുസ്ലിം ലീഗ് പ്രതിനിധി പി.ഐ. യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സേതു മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത് സ്വാഗതവും ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി നന്ദിയും പറഞ്ഞു.
ഇതിനിടെ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എസ്.എം.കെ. തങ്ങൾ, ബി.ജെ.പി. സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സി.പി. ചന്ദ്രന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button