KERALA

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ പി സമയം കൂട്ടി; എതിർപ്പുമായി ഡോക്ടർമാരുടെ സംഘടനകൾ

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം കൂട്ടി. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്.
സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഒ.പി. സമയം എട്ടുമുതൽ രണ്ടുവരെയാക്കി. നേരത്തേ ഒരുമണിവരെയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ സമയം കൂട്ടിയിട്ടില്ല.
സൂപ്രണ്ട്, ആർ.എം.ഒ., കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ തുടങ്ങിയ വിവിധവിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button