CHANGARAMKULAM
സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി
ചങ്ങരംകുളം :ചങ്ങരംകുളം മണ്ഡലത്തിലെ കെ എൻ എം ശാഖകളിൽ സൗഹൃദ കേരളം എന്ന പേരിൽ സംഘടിപ്പിച്ചുവരുന്ന ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി.
വളയംകുളത്ത്
കെ എൻ സംസ്ഥാന കമ്മിറ്റി മെമ്പർ
പി പി എം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഷെഫീഖ് നജാത്തി റംസാൻ ദിന സന്ദേശം നൽകി.കെ എൻ എം പ്രസിഡണ്ട്
സലിം കോക്കൂർ അധ്യക്ഷം വഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പർമാരായ
സതി രാജൻ ,
ശാരിക മുരളീധരൻ , ഫസീല ഷൗക്കത്ത് എന്നിവർ ആശംസകൾ നേർന്നു.കെ ഹമീദ് മാസ്റ്റർ
സി വി ഹുസൈൻ എംബറുദ്ദീൻ എന്നിവർ പ്രസംഗിച്ചു
സമൂഹ നോമ്പുതുറയോടെ പരിപാടി അവസാനിച്ചു