CHANGARAMKULAM
അഞ്ഞൂറു അനാഥക്കുട്ടികൾക്ക് പഠന കിറ്റ് നൽകി

വളയംകുളം: ഇസ്‌ലാഹീ അസോസിയേഷന്റെ കീഴിലുള്ള ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചു വരുന്ന അഞ്ഞൂറ് അനാഥക്കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. ചങ്ങരംകുളം സ്റ്റുഡൻസ് കോർണറും അസോസിയേഷനും ചേർന്ന് സ്പോൺസർ ചെയ്ത കിറ്റുകൾ ഓർഫൻ സംഗമത്തിൽ വെച്ച് സ്റ്റുഡൻസ് കോർണർ എംഡി പി വി ഷറഫുവിൽനിന്ന് കെ വി മുഹമ്മദ് ഏറ്റുവാങ്ങി.
അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോക്ടർ ഫർഹ ഉദ്ഘാടനം ചെയ്തു.
സൽമാൻ സിദ്ദീഖലി, അഡ്വ പി പി റസിയ, അബ്ബാസ് അലി, കെ.വി.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു
