കടവലൂർ

സെപ്റ്റിക് മാലിന്യം തള്ളിയ നിലയിൽ: കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിയുടെ സമീപം ദുർഗന്ധം

കടവല്ലൂർ: സംസ്ഥാന പാതയിലെ കടവല്ലൂർ കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിക്ക് സമീപമുള്ള ഇടവഴിയോട് ചേർന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയായിരിക്കാമെന്ന് പ്രദേശവാസികൾ സംശയിക്കുന്നു.ജനവാസ മേഖലയിലുള്ള ഇടവഴിക്ക് സമീപം മാലിന്യം തള്ളിയതോടെ പ്രദേശത്ത് വലിയ തോതിൽ ദുർഗന്ധം അനുഭവപ്പെടുകയാണ്.വിവരം ലഭിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ നാസർ കല്ലുംപുറം സംഭവസ്ഥലത്തെത്തി. തുടർന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബിതയും സന്ദർശനം നടത്തി.രാത്രിയുടെ മറവിൽ ഇത്തരം അനധികൃത മാലിന്യനിക്ഷേപം നടത്തിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവം അത്യന്തം ഗൗരവമായി കാണുന്നുവെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ പറഞ്ഞു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button