ENTERTAINMENT

സിനിമാ രംഗത്ത് വിസ്മയം തീര്‍ത്ത് സംസ്ഥാന അവാര്‍ഡ് നേടിയ അജയൻ ചാലിശ്ശേരിക്ക് നാടിന്റെ ആദരവ്

കലാ സംവിധാനത്തിന് കേരള സംസ്ഥാന ഫിലിം അവാർഡ് നേടിയ അജയൻ ചാലിശ്ശേരിക്ക് ജന്മനാട് ഒരുക്കുന്ന സ്വീകരണത്തിന്റെ ഭാഗമായി നടന്ന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.ചാലിശ്ശേരി മിനി അൻസാരി കൺവെൻഷൻ സെന്ററില്‍ നടന്ന പരിപാടി പ്രശസ്ത സിനിമാ നടനും സംവിധായകനുമായ പ്രിയാനന്ദൻ ഉദ്ഘാടനം ചെയ്തു. കലയും ജീവിതവും തമ്മിലുള്ള ആത്മബന്ധം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. തുടർന്ന്, പ്രശസ്ത ചിത്രകാരൻ ബസന്ത് പെരിങ്ങോടിന് അജയൻ ചാലിശ്ശേരി ക്യാൻവാസ് കൈമാറി ക്യാമ്പിന് തുടക്കമായി.ഉദ്ഘാടനം നിര്‍വഹിച്ച പ്രിയാനന്ദന് സംഘാടകർ ഉപഹാരം സമ്മാനിച്ചു.സിനിമയിൽ മനുഷ്യന്റെ വികാരങ്ങളെ പകർത്തിയ അജയൻ ചാലിശ്ശേരിക്ക് ചിത്രകലയുടെ ഭാഷയിൽ ആദരം അർപ്പിക്കുന്നതായിരുന്നു ക്യാമ്പെന്ന് ചെയർമാൻ മണികണ്ഠൻ പുനക്കൽ പറഞ്ഞു.ഏകദേശം 22 ഓളം പ്രശസ്ത കലാകാരന്മാർ വരച്ച ചിത്രങ്ങൾ വരച്ച് തീരുന്നതിന് മുമ്പ് നാട്ടുകാര്‍ സ്വന്തമാക്കിയതും ഹൃദയപൂർവം ജന്മനാട് തരുന്ന സ്നേഹവും ,ആദരവും ഏറെ സന്തോഷം തരുന്ന അനുഭവമാണെന്നും , അജയൻ ചാലിശ്ശേരി പറഞ്ഞു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ പുന്നക്കൽ അധ്യക്ഷനായി.കൺവീനർ വി.കെ.സുബ്രഹ്മണ്യൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽകുമാർ പി.ബി., ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ, ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button