CHANGARAMKULAM
സാഹിത്യസംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം : കാവ്യാലയം സാഹിത്യ കൂട്ടായ്മ ആലങ്കോട് സംഘടിപ്പിച്ച
സാഹിത്യസംഗമത്തിൻ്റെ ഉദ്ഘാടനവും, LP , UP വിഭാഗം കുട്ടികൾക്കായി നടത്തിയ കവിത രചനാ മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവുംപ്രമുഖ എഴുത്ത്കാരി ഡോ. ഇ എം സുരജ നിർവ്വഹിച്ചു. എഴുത്തുകാരായ
കെ.വി ശശീന്ദ്രൻ, കെ വി ഇസ്ഹാഖ്, മുകുന്ദൻ ആലങ്കോട്, സുലൈമാൻ പെരുമുക്ക് എന്നിവർ സാഹിത്യ സംവാദം നടത്തി.
രതീഷ് ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് എ എം, സ്വാഗതവും മുസ്തഫ പന്താവൂർ നന്ദിയും പറഞ്ഞു.
മോഹനൻ ചേലാക്കൽ, വിനോദ് കൃഷ്ണ, ഇ എ ആബിദ്, കമറുദ്ദീൻ പന്താവൂർ, ഷെമി റാഫി, ഷാഹിദ കമാൽ, ഫുർഖാന സിറാജ് നസീല എം വി, റൈഹാനത്ത് എന്നിവർ സംസാരിച്ചു.