KERALA


എൽഡിഎഫിന്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ ഇന്ന്‌ ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫിന്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ ഇന്ന് നടക്കും. എ കെ ജി ഹാളിൽ വൈകിട്ട്‌ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനാകും.

ഗവർണർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിക്കുന്ന സമരങ്ങളുടെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കൺവൻഷൻ. രാഷ്ട്രീസമരമല്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നാണ് വിശദീകരണം.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, എംഎൽഎമാരായ മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, കക്ഷിനേതാക്കളായ പി സി ചാക്കോ, വർഗീസ് ജോർജ്‌, അഡ്വ. റോണി മാത്യു, ബിനോയ് ജോസഫ് എന്നിവരും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

അതേസമയം, ഈ മാസം 15ന് ഒരുലക്ഷം പേരെ അണിനിരത്തി എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തും. 12ന് എല്ലാ കോളജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button