ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് തവനൂരിൽ സ്വീകരണം നൽകും


എടപ്പാൾ: സിപിഐ എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ തവനൂർ ഒരുങ്ങി. 28ന് രാവിലെ 11ന് തവനൂർ പാപ്പിനിക്കാവ് മൈതാനത്താണ് ജാഥക്ക് സ്വീകരണം നൽകുന്നത്.തവനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ
സംഘാടകസമിതി രൂപീകരണയോഗം വിപുലമായ പ്രചാരണ പരിപാടികൾക്ക് രൂപം നൽകി.സ്വീകരണസമ്മേളനത്തിന്റെ ഭാഗമായി റെഡ്വളണ്ടിയർ പരേഡ്, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, സംഗീത പരിപാടികൾ എന്നിവയുണ്ടാകും.തവനൂർ കാർഷിക എൻജിനിയർ കോളേജ് മുൻവശത്തു നിന്ന് ജാഥയെ സ്വീകരിക്കും. യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ശിവദാസൻ പരിപാടികൾ വിശദീകരിച്ചു. അഡ്വ. പി പി മോഹൻദാസ്, എം മുസ്തഫ, ഇ രാജഗോപാൽ, സി പി നസീറ എന്നിവർ സംസാരിച്ചു. കെ പി വേണു സ്വാഗതം പറഞ്ഞു പറഞ്ഞു. ഭാരവാഹികൾ: പി ജ്യോതിഭാസ് (ചെയർമാൻ), എ ശിവദാസൻ (കൺവീനർ), കെ പി വേണു (ട്രഷറർ).
