KERALA
മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച് ഭർത്താവ്.
ഇടുക്കി: മുത്തലാഖ് വിധി നേടി ഭര്‍തൃവീട്ടില്‍ കഴിയുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭര്‍ത്താവ് പരീത് ക്രൂരമായി ആക്രമിച്ചത്്. ഇന്നലെ ഉച്ചയ്ക്കാണ് കൊന്നത്തടി സ്വദേശി ഖദീജയെ ഇരുമ്പ് വടികൊണ്ട് ഭര്‍ത്താവ് പരീത് ക്രൂരമായി ആക്രമിച്ചത്. തലയ്ക്കും കണ്ണിനും ദേഹത്തുമെല്ലാം സാരമായി പരിക്കേറ്റ ഖദീജ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഭര്‍ത്താവ് പരീത് ഒളിവിലാണ്.
ജൂലൈയിലാണ് മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെതിരെ ഖദീജ മുതലാഖ് നിരോധന നിയമപ്രകാരമുള്ള വിധി നേടിയത്. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഖദീജയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പോലീസിനും കളക്ടര്‍ക്കും ഖദീജ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അക്രമം.