CHANGARAMKULAM

ഹാജിമാർ രാജ്യ താല്പര്യം ഉയർത്തിപ്പിടിക്കണം: ഡോ.കെ ടി ജലീൽ

ചങ്ങരംകുളം: ഇന്ത്യയിൽ നിന്നു പോകുന്ന ഹാജിമാർ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും കാത്തു സൂക്ഷിക്കണമെന്ന് ഡോ: കെ ടി ജലീൽ എം എൽ എ പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി മുഖേന തവനൂർ – പൊന്നാനി മണ്ഡലങ്ങളിൽ നിന്നു ഹജ്ജിനു പോകുന്നവർക്ക് പന്താവൂർ ഇർശാദിൽ ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച സാങ്കേതിക പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി കെ എം ഖാസിം കോയ ആധ്യക്ഷത വഹിച്ചു. ജില്ലാ ട്രെനർ റഊഫ് , മാസ്റ്റർ ട്രെനർ മുജീബ് റഹ്മാൻ വടക്കേമണ്ണ , ട്രൈനർ അലി മുഹമ്മദ് . നസീർ പുറങ്ങ് , നൗഷാദ് പൊന്നാനി, ബശീർ ചമ്രവട്ടം ക്ലാസുകൾക്ക് നേതൃത്വം നൽകി , കെ.സിദ്ധീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി , വി പി ശംസുദ്ധീൻ ഹാജി , പി പി നൗഫൽ സഅദി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button