EDAPPAL

വിറകടുപ്പ് സമരം സംഘടിപ്പിച്ചു.

എടപ്പാൾ : പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുക എന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ വിറകടുപ്പ് സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ സെക്രട്ടറി ഹംസാ പുല്ലാട്ടിൽ സമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം കെ ഹമീദ് അധ്യക്ഷനായ ചടങ്ങിന് ഏരിയ സെക്രട്ടറി N. R.അനീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എ.പി അബ്ദുല്ലക്കുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഖാദർ, ബാലകൃഷ്ണൻ, കുഞ്ഞുമുഹമ്മദ്, ഗോപി തുടങ്ങിയവരും വ്യാപാരികളും പങ്കെടുത്തു. ഏരിയ ട്രഷറർ മുഫാഹിദ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button