EDAPPAL
വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്ക് യാത്രയയപ്പ് നൽകി
എടപ്പാൾ ഉപജില്ലയിലെ സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ ‘ ശാസ്ത്രക്കൂട്ട് ‘ സംഘടിച്ച യാത്രയയപ്പ് യോഗത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം സമർപ്പിക്കുന്നു.
എടപ്പാൾ: എടപ്പാൾ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്ക് സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ
‘ ശാസ്ത്രക്കൂട്ട് ‘
യാത്രയയപ്പ് നൽകി.
പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ഉദ്ഘാടനം ചെയ്തു.
അടാട്ട് വാസുദേവൻ അധ്യക്ഷതവഹിച്ചു.
പി.രേഖ, ശബരി ഗിരീശൻ, ബേബി ഉഷ, റോബിൻ , ശ്രീകാന്ത്, ഉമ കാലടി , ഗീത മൂക്കുതല, സബിത കക്കിടിപ്പുറം, ഷാനിബ വട്ടംകുളം , മല്ലിക ,രാജി, ഷീല, പ്രസീത, പി. രാഖി, സൂരജ് ആലങ്കോട്
തുടങ്ങിയവർ പ്രസംഗിച്ചു.