കിസ്സപ്പാട്ട് സീറാ പാരായണം സ്കൂൾ കലോൽസവത്തിൽ ഉൾപ്പെടുത്തണം
കിസ്സപ്പാട്ട് അസോസിയേഷൻ
മണ്ണാർക്കാട് :സമൂഹത്തിൽ അന്യം നിന്നുപോകുന്ന കിസ്സപ്പാട്ട് പാടിപ്പറയൽ എന്ന കലയെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി കിസ്സപ്പാട്ട് പാടിപ്പറയൽ സ്കൂൾ കലോൽസവത്തിൽ മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന് ആൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ പാലക്കാട് ജില്ലാ സംഗമം കേരള സർക്കാരിനോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടു.
സംഗമത്തിൽ പ്രശസ്ത കാഥികൻ സി ടി യൂസഫ് മുസ് ലിയാർ മണ്ണാർക്കാട് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കണ്ടമംഗലം ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി ടി എം ആനക്കര മുഖ്യ പ്രഭാഷണവും പ്രോഗ്രാം സെക്രട്ടറി അബു മുഫീദ താനാളൂർ വിഷയാവതരണവും നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് കുമരനല്ലുർ ചർച്ചക്ക് നേതൃത്വം നൽകി.
ജില്ലാ സംഗമത്തിൽ വെച്ചു നടന്ന അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് സംസ്ഥാന കോഡിനേറ്റർ മുഹമ്മദ് കുമ്പിടി നേതൃത്വം നൽകി.
പ്രശസ്ത കിസ്സപ്പാട്ട് കലാകാരൻമാരായ പി പി എസ് കല്ലാങ്കുഴി പ്രസിഡണ്ടായും ഉമർ സഖാഫി മാവുണ്ടിരി ജനറൽ സെക്രട്ടറിയായും സാദിഖ് മുസ് ലിയാർ മണ്ണാർക്കാട് ഫിനാൻസ് സെക്രട്ടറിയായും പ്രഥമ ജില്ലാ കമ്മിറ്റി തെരഞ്ഞെടുക്കാപ്പട്ടു.
സി ടി അബൂബക്കർ മൗലവി മണ്ണാർക്കാട്,
നൗഷാദ് ലത്തീഫി ചങ്ങലീരി, എന്നിവർ വൈസ് പ്രസിഡണ്ടുമാരായും
അബൂ സുഫ് യാൻ മണ്ണാർക്കാട്,
ബശീർ മൗലവി കമ്പംതൊടി എന്നിവർ ജോ:സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അബ്ദു കുരുവമ്പലം സംശുദ്ദീൻ മുസ് ലിയാർ മണ്ണാർക്കാട്, സുഹൈൽ പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.