യു.ഡി.എഫ്.ചാലിശ്ശേരിപഞ്ചായത്ത് കൺവെൻഷൻ
ചാലിശ്ശേരി :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്.ചാലിശ്ശേരി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. പി പി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം സുബൈർ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി.
ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സദസ്സിലേക്ക് കടന്നുവന്ന സ്ഥാനാർത്ഥി വി.ടി.ബൽറാമിനെ യു.ഡി.എഫ്.പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ഹർഷാരവത്തോടെ വേദിയിലേക്ക് ആനയിച്ചു.
യു.ഡി.എഫ്.കൺവീനർ റസാഖ് പുളിയഞ്ഞാലിൽ,യു.ഡി.എഫ്.തൃത്താല നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ,കൺവീനർ എസ്.എം.കെ.തങ്ങൾ,ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബുനാസർ,എ.ഐ.സി.സി.നിരീക്ഷകൻ ഗണേഷ് കുമാർ യാദവ്,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്,ഡോ:അരുൺ കരിപ്പാൽ,പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി,പി.എം അബ്ദുറഹ്മാൻ,പി.സി.ഗംഗാധരൻ,കെ.എം.ചന്ദ്രശേഖരൻ,പി.ഐ.യൂസഫ്,സിദ്ധി അവുങ്ങാട്ടിൽ,സലീം ചാലിശ്ശേരി,കെ.വി.കെ.മൊയ്തു എന്നിവർ സംസാരിച്ചു.