PONNANI
യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.
പൊന്നാനി : ഈഴുവത്തിരുത്തി ഗവ: ഐടിഐക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദലിയുടെ ഫ്ലക്സ് ബോർഡും,നിരവധി പോസ്റ്ററുകളും പുലർച്ചെ ഒരുമണിക്ക് നശിപ്പിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ പോലീസിന് നൽകിയ പരാതിയെ തുടർന്ന് പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരാൾ പുലർച്ചെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് കണ്ടത്. ഈഴുവത്തിരുത്തിയിലെ 47, 48 ബൂത്ത് പരിധിയിലാണ് പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടത്. സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന് വേണ്ടി സാമൂഹ്യദ്രോഹികൾ നടത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.