മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപന കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു

ചങ്ങരംകുളം : പെരുമുക്ക് യൂണിറ്റ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപന കർമ്മം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി മേഖല മുസ്‌ലിം ലീഗ് സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, സംസ്ഥാന msf ട്രഷറർ അഷ്‌ഹർ പെരുമുക്ക്,ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അൻവർ കോക്കൂർ, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി കെ അഷ്‌റഫ്,അബൂബക്കർ പി വി അൽത്താഫ് കക്കിടിക്കൽ,അഹമദുണ്ണി കാളാച്ചാൽ, സലീം കോക്കൂർ, സുബൈർ ചെറവല്ലൂർ, ഹമീദ് ചെറവല്ലൂർ,
ശാഖ ഭാരവാഹികളായ അക്ബർ, അഷ്‌റഫ് പി വി, അബ്ദുൾ സലാം കെ കെ, അബൂബക്കർ കെ വി, കെവിഎം റഫീഖ്,റാഫി, അബി,ഷാഫി,അൻവർ കെ വി,എ പി ജിഷാർ, അലിമോൻ, സഫ്‌വാൻ, എന്നിവർ പ്രസംഗിച്ചു. യൂത്ത് പ്രസിഡന്റ് അജ്മലിന്റെ ഖിറാഅത്തോട് കൂടി തുടക്കം കുറിച്ച പരിപാടി നിർമ്മാണ കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു കൺവീനർ ഉസ്മാൻ പന്താവൂർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കുട്ടി സാഹിബ് നന്ദിയും പറഞ്ഞു.
