മുത്താഴം സംഘടിപ്പിച്ചു
പൊന്നാനിയിലെ സൗഹൃദ കൂട്ടായ്മയായ തൗദാരത്തിൻ്റെ ആഭിമുഖ്യത്തിൽ പഴയകാല ഓർമ്മകൾ പുതുക്കിക്കൊണ്ട് പരമ്പരാഗത രീതിയിലുള്ള
മുത്താഴ സൽക്കാരം സംഘടിപ്പിച്ചു.
റംസാൻ കാലങ്ങളിൽ തറാവീഹ് നമസ്കാരത്തിനുശേഷം വീടുകളിൽ ഒരുക്കിയിരുന്ന മുത്താഴ സൽക്കാരങ്ങളിൽ വൈവിധ്യം നിറഞ്ഞ
പലഹാരങ്ങളും തരിക്കഞ്ഞിയും വിളമ്പിയിരുന്നു.
കൂട്ടുകുടുംബങ്ങളിൽ
മരുമക്കത്തായ സമ്പ്രദായം
നിലനിന്നിരുന്ന കാലത്ത് പുതിയാപ്ലയെ സൽക്കരിക്കാൻ വേണ്ടിയാണ് മുത്താഴം ഒരുക്കിയിരുന്നത്.
ജെ.യം റോഡിലെ പൈതൃക ഭവനമായ വെട്ടം പോക്കരാക്കാനകത്ത് വെച്ച് സംഘടിപ്പിച്ച മുത്താഴ സൽക്കാരത്തിൽ
28 തരം പലഹാരങ്ങൾ വിളമ്പി. അതിഥികളായി
നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായ
കെ പി നൗഷാദലി,
എം കെ സക്കീർ
പ്രഭാഷകനായ സിദ്ധീഖലി രാങ്ങാട്ടൂർ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.കെ. ഖലീമുദ്ധീൻ, പ്രതിപക്ഷ നേതാവ് ടി.ക്കെ അഷറഫ്, യു.കെ അബൂബക്കർ, ഫർഹാൻ ബിയ്യം എന്നിവർ പങ്കെടുത്തു.
മുത്തായ സംഗമത്തിന്
ടീം തൗദാരം നേതൃത്വം നൽകി.