EDAPPAL

മുഖം മുഴുവൻ മൂടുന്ന ഹെൽമറ്റ് നിർബന്ധമാക്കണം: എടപ്പാളിൽ അവബോധ പരിപാടി സംഘടിപ്പിച്ചു.

എടപ്പാൾ : സമീപ പ്രദേശങ്ങളിൽ അടുത്തിടെ ഉണ്ടായ ഇരുചക്ര വാഹന അപകടങ്ങളിൽ മുഖഭാഗത്ത് ഗുരുതര പരിക്കുകൾ വർധിച്ചതിനെ തുടർന്ന് മുഖം മുഴുവൻ മൂടുന്ന ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എടപ്പാളിൽ അവബോധ പരിപാടി സംഘടിപ്പിച്ചു.
മോട്ടോർ വാഹന വകുപ്പും പോലീസ് ഡിപ്പാർട്ടുമെൻറും എടപ്പാൾ ഹോസ്പിറ്റലും ഇന്ത്യൻ ഡെൻ്റൽ അസോസിയേഷനും ചേർന്നാണ് എടപ്പാൾ ജംഗ്ഷനിൽ പരിപാടി നടത്തിയത്. അപകടങ്ങളിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും പാതി ഹെൽമറ്റ് ഉപയോഗിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
മുഖം മുഴുവൻ മൂടുന്ന ഹെൽമറ്റ് തലയോടൊപ്പം മുഖവും താടിയെയും സംരക്ഷിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമാണെന്ന് വിദഗ്ധർ പറഞ്ഞു. പോലീസ് പരിശോധന ഒഴിവാക്കുന്നതിനല്ല, സ്വന്തം സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button