മഴക്കെടുതി ജാഗ്രതാ നിർദ്ദേശം നൽകി കെ എസ് ഇ ബി
എടപ്പാൾ | സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയുടെയും കാറ്റിന്റെയും സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വൈദ്യുത അപകടങ്ങൾ ഒഴിവാകുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ച് കെ എസ് ഇ ബി..കുടുംബശ്രീ, ഹരിതകർമ്മസേന, റസിഡൻസ് അസോസിയേഷൻ, കോർപറേഷൻ/മുനിസിപ്പാലിറ്റി/പഞ്ചായത്ത്- വാർഡ് പ്രതിനിധികൾ അടങ്ങുന്ന whatsapp ഗ്രൂപ്പുകളിൽ പ്രകൃതി ദുരന്തസമയത്ത് പാലിക്കേണ്ട താഴെ നിർദ്ദേശിച്ചിരിക്കുന്ന വൈദ്യുത സുരക്ഷാ നിർദ്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും പൊട്ടിവീണ വൈദ്യുത കമ്പിയുടെ സമീപം പോകാതിരിക്കുകയും എത്രയും പെട്ടെന്ന് അടുത്തുള്ള വൈദ്യുത ഓഫീസിൽ അറിയിക്കുകയും ചെയ്യുക. കാറ്റും മഴയും ഉള്ള സമയങ്ങളിൽ വൈദ്യുത ലൈനുകൾക്കും പ്രതിഷ്ഠാപനങ്ങൾക്കും സമീപത്ത് നിന്നും അകലം പാലിക്കുക വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള ജലാശയങ്ങളിൽ നിന്നും പടവുകളിൽ നിന്നും അകലം പാലിക്കുക. പ്രകൃതി ക്ഷോഭം മൂലം വൈദ്യുതി നിലയ്കുന്ന സന്ദർഭത്തിൽ സെക്ഷൻ ഓഫീസിലെ ഫോൺ നമ്പരിലേയ്ക്ക് നിരന്തരം വിളിക്കുന്നത്, പൊതുജനങ്ങൾക്ക് വൈദ്യുത അപകടത്തെ പറ്റി സെക്ഷൻ ഓഫീസിൽ അറിയിക്കുന്നതിനു കാലതാമസം വരുത്തും. ദയവായി വൈദ്യുതി തടസ്സപ്പെട്ടാൽ ഓഫീസിലെ ഫോണിൽ വിളിക്കുന്നതിനുപകരം വേഗത്തിൽ പരാതി പരിഹരിക്കുന്നതിനായി 1912 എന്ന നമ്പർ ഉപയോഗിക്കുക വൈദ്യുത അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9496010101 എന്ന എമർജൻസി നമ്പറിലോ സെക്ഷനിലെ നമ്പറിലോ വിവരം ധരിപ്പിക്കുക.
മുകളിൽ സൂചിപ്പിച്ചതിനു പുറമേ അതാത് പ്രദേശങ്ങളിലെ ഭൂഘടനയ്ക്കനുസരിച്ചു അപകട സാധ്യതകൾ ഇല്ലാതാകുവാൻ ഉതകുന്ന നിർദ്ദേശങ്ങളും ഉൾപ്പെടുത്തി അതാത് സെക്ഷൻ തലത്തിൽ മുകളിൽ സൂചിപ്പിച്ച ഏജൻസികളെ ഉൾപ്പെടുത്തി whatsapp മെസേജുകൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുള്ള നടികൾ ഉണ്ടാകണമെന്ന്.എച്ച്ആർഎം.സ്പോർട്ട്സ്, വെൽഫയർ, സേഫ്റ്റി & ക്വാളിറ്റി അഷ്വറൻസ്
ഡയറക്ടർ അറിയിച്ചു