മാറഞ്ചേരി
മലർവാടി വിജ്ഞാനോത്സവം നടത്തി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു

മാറഞ്ചേരി: മലർവാടി ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലിറ്റിൽ സ്കോളാർ വിജ്ഞാന പരീക്ഷ മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു. വിജ്ഞാന പരീക്ഷ തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മലർവാടി യൂനിറ്റ് കോർഡിനേറ്റർ ടി.പി. നാസർ അധ്യക്ഷത വഹിച്ചു.കെ.വി.മുഹമ്മദ്, അബ്ദു കുഞ്ഞിമോൻ എന്നിവർ പ്രസംഗിച്ചു.യു.പി.വിഭാഗം മത്സരം തണൽ സെക്രട്ടറി എ.മുബാറക് മാസ്റ്ററും എൽ.പി.വിഭാഗം മത്സരം മലർവാടി ഏരിയാ വനിതാ കോർഡിനേറ്റർ ജുബൈരിയ സിദ്ധീഖും നിയന്ത്രിച്ചു.യു.പി.വിഭാഗത്തിൽ ഫാത്തിമത്ത് നഫ് ല ,ഫാത്തിമാനഫ്റിൻ, ആയിശ സിൻഹ എന്നിവരും എൽ.പി. വിഭാഗത്തിൽ ഹാജറ . വി. കെ, ഷഹബാസ്, ആലിയ ഷെറിൻ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
