India

‘ഓള്‍ ഇന്ത്യ റേഡിയോ’ ഇനിയില്ല; രാജ്യത്തിന്‍റെ റേഡിയോ ശൃംഖല അറിയപ്പെടുക ആകാശവാണി എന്നപേരിൽ മാത്രം

ന്യൂഡൽഹി: റേഡിയോ ബുള്ളറ്റിൻ തുടങ്ങുമ്പോൾ തന്നെ കേൾക്കുന്ന ‘ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ’ എന്ന വാചകം ഇന്ത്യക്കാരായ എല്ലാവർക്കും സുപരിചിതമായിരിക്കും. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ നെറ്റ്‌വർക്കുകളിൽ ഒന്നിനെ കുറിച്ചിരിക്കുന്ന ഓൾ ഇന്ത്യ റേഡിയോ എന്ന പേര് ഇനിയില്ല. ഇനിമുതൽ ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും പ്രസാർ ഭാരതിയ്ക്ക് കീഴിലുള്ള റേഡിയോ ശൃംഖല അറിയപ്പെടുക.
ബുധനാഴ്ച ഇത് സംബന്ധിച്ച് ആകാശവാണി ഡയറക്ടർ ജനറലിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് പ്രസാർ ഭാരതിയുടെ റേഡിയ വിഭാഗത്തെ ഇനി ആകാശവാണി എന്ന് മാത്രം വിളിക്കുന്ന രീതി അവലംബിക്കാൻ നിർദ്ദേശിച്ചത്. ബ്രിട്ടീഷ്കാലം മുതൽ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഇനിയുള്ള എല്ലാ ബ്രോഡ്കാസ്റ്റുകളും പരിപാടികളും ആകാശവാണി എന്ന ബ്രാൻഡിലായിരിക്കും അവതരിപ്പിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button