EDAPPAL

എസ് ജെ എം എടപ്പാൾ റെയിഞ്ച് പ്രഥമ ജനറൽ ബോഡി സംഘടിപ്പിച്ചു

എടപ്പാൾ: സുന്നി ജംഇയതുൽ മുഅല്ലിമീൻ എടപ്പാൾ റെയിഞ്ച് പ്രഥമ ജനറൽ ബോഡി അതളൂർ അബാസിയ്യാ മദ്രസയൽ സംഘടിപ്പിച്ചു. റെയിഞ്ച് പ്രസിഡൻ്റ് സി വി അബ്ദുൽ ജലീൽ അഹ്സനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത് എടപ്പാൾ സോൺ പ്രസിഡൻ്റ് എസ് ഐ കെ തങ്ങൾ മുതൂർ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷുക്കൂർ സഖാഫി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
റിട്ടേണിംങ്ങ് ഓഫിസർ പെന്നാനി മേഖല പ്രസിഡൻ്റ് അബുബക്കർ ബാഖവിയുടെ നേതൃത്വത്തിൽ മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് അബ്ദുൽ ജലീൽ അഹ്സനി. ജന: സെക്രട്ടറി അബ്ദുൽ ഷുക്കൂർ സഖാഫി. ട്രഷറർ മുഹമ്മദ് ഹബീബ് അഹ്സനി. ഐ.റ്റി, പരീക്ഷ & വെൽഫയർ. പ്രസിഡൻ്റ് സൈഫുദ്ദീൻ സഖാഫി, സെക്രട്ടറി സൈഫുള്ള അദനി മുഹമ്മദ് റഫീഖ് ഇർഫാനി മിഷനറി ട്രൈനിംഗ് പ്രസിഡൻ്റ് അബ്ദുൽ മജീദ് അൻവരി, സെക്രട്ടറി ഉമർ സഖാഫി കക്കിടിപ്പുറം മാഗസിൻ പ്രസിഡൻ്റ് അബ്ദുറഹീം സഖാഫി. സെക്രട്ടറി ബശീർ അംജദി, റാഷിദ് കാമിൽ സഖാഫി എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button