POLITICS

മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഐ


തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഉയര്‍ന്ന പരാതി ഗുരുതര സ്വഭാവമുള്ളതാണെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ എല്‍ഡിഎഫിനെ അറിയിച്ചു. മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നേതൃത്വം സംസാരിച്ചപ്പോഴാണ് സിപിഐ നിലപാട് അറിയിച്ചത്. എന്നാല്‍ ഗണേഷ്‌കുമാറിനെതിരായ പരാതികളില്‍ പോലിസ് കേസെടുക്കില്ല. പകരം ഭാര്യ ബിന്ദു മേനോന്‍ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രം അന്വേഷണം നടത്താനാണ് പോലിസ് തീരുമാനം. കേട്ടുകേള്‍വി പരാതിയില്‍ കേസെടുത്താല്‍ നില്‍ക്കില്ലെന്നാണ് പോലിസ് വാദം. കയ്യേറ്റം നടന്നതിനെ കുറിച്ചോ ഗാര്‍ഹിക പീഡനത്തിലോ ബിന്ദു മേനോന്‍ നേരിട്ട് പരാതിയുമായി എത്തിയാല്‍ കേസെടുക്കാമെന്നാണ് പോലിസ് നിലപാട്. അതേസമയം, ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുന്‍പായി ഗണേഷ്‌കുമാറുമായി മുഖ്യമന്ത്രി സംസാരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പുറത്തുവന്ന പരാതി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കാന്‍ സാധ്യതയുളളതിനാല്‍ മുഖ്യമന്ത്രി ഗണേഷ്‌കുമാറിനോട് രാജി ആവശ്യപ്പെട്ടേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button