ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ വാർത്തകൾ വളരെ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന തലത്തിൽ തന്നെ ചർച്ച ചെയ്യേണ്ടി വന്ന പല വാർത്തകളും ബഷീർ എഴുതിയുട്ടുണ്ടെന്നും യോഗത്തിലെ പ്രസംഗങ്ങളിൽ പലരും പറഞ്ഞു.വാർത്തകൾ കണ്ടെത്തി തന്റേതായ രീതിയിൽ സമൂഹത്തിന് ഗുണപരമായ രീതിയിൽ എഴുതുന്ന വ്യക്തി കൂടിയായിരുന്നു ബഷീർ എന്ന് യോഗം വിലയിരുത്തി.എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറി കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. എ.എം. രോഹിത്, ഇ.പി.രാജീവ്, ടി.പി. മുഹമ്മദ്, സുകു എടപ്പാൾ,കഴുങ്കിൽ മജീദ്,പി.അക്ബർ,അനീഷ് കോലത്ത്,അനീഷ് ശുകപുരം, ഫിറ്റ് വെൽ ഹസ്സൻ,പി.വി മോഹൻദാസ്, ഹംസ കാവുങ്ങൽ, ഹംസത്ത് തറക്കൽ, സൈദ്,ഉണ്ണി ശുകപുരം, ഹരികുമാർ എടപ്പാൾ,പ്രശാന്ത്,പ്രേമദാസ്,അഭിലാഷ്,വി.കെ.എ. മജീദ് എന്നിവർ പ്രസംഗിച്ചു.













