kaladi

പ്രിയദർശിനി യുടെഓണാഘോഷം സമാപിച്ചു

കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി പോത്തനൂർ യൂ പി സ്കൂൾ പോത്തനൂർ സെന്റർ എന്നിവിടങ്ങളിലായി നടത്തിയ
ഓണാഘോഷ പരിപാടികൾ
സമാപിച്ചു .
ഗൃഹാങ്കണ പൂക്കളമത്സരം . ഷൂട്ട് ഔട്ട് മത്സരം . വടംവലി
എന്നീ മത്സരങ്ങളും നൂറു കണക്കിന് കാണികൾക്ക്
ആവേശം നൽകി കൊണ്ട് പോത്തനൂർ സെന്ററിലെ ഞെണ്ടിനി കുളത്തിൽ വെച്ച് നടത്തിയ താറാവ് പിടുത്ത മത്സരവും പ്രശസ്ത നാടൻ പാട്ട് ഗായകൻ വിനോദ് വെള്ളാളൂരിന്റെ നാടൻ പാട്ടും
ഓണാഘോഷ പരിപാടിക്ക്
നിറപക്കിട്ടേകി.
സപാപന സമ്മേളനം ക്ലബ്‌ പ്രസിഡന്റ് സലാം പോത്താനൂരിന്റെ അധ്യക്ഷതയിൽ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു .
വാർഡ് മെമ്പർ ലെനിൻ എ.
Vk വിജയൻ. എം എം സുബൈദ. മോഹൻദാസ് സി .
കെ നീലകണ്ഠൻ. ഗംഗാദരൻ എ കെ. സോമൻ സി പി. ഉണ്ണികൃഷ്ണൻ കെ മുനീർ ആലപ്പാട്ട് എന്നിവർ സംസാരിച്ചു. താറാവ് പിടുത്ത
മത്സരത്തിൽ മുഹമ്മദ് ഷാബിൽ വിജയിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button