BUSINESS

കുതിപ്പിൽ വിശ്രമിച്ച് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാല് ദിവസം കുത്തനെ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും മാറ്റമില്ല, 5 രൂപയാണ് ഇന്നലെ ഉയർന്നത്.നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3955 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാംസാധാരണ വെള്ളിയുടെ വില 66 രൂപയാണ്.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button