PONNANI

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനം
ഷരീഫിന്റെ മകൻ മുഹമ്മദ് ഷിബാൻ (13) ആണ് മരിച്ചത്.പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 ഓടെയാണ് ബൈക്കപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിനാനെ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് പൊന്നാനി ആംബുലൻസ് പ്രവർത്തകർഎടപ്പാൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button