EDAPPAL
സോഡാ വർക്കേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു


എടപ്പാൾ: സോഡാ വർക്കേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് കൺവെൻഷൻ എടപ്പാളിൽ നടന്നു.കൺവെൻഷൻ സീനിയർ എക്സിക്യൂട്ടീവ് മെമ്പർ വാസു പൊൽപാക്കര ഉദ്ഘാടനം
ചെയ്തു.സംസ്ഥാനജോയിൻ സെക്രട്ടറി അശോകൻ വയ്യാട്ട് ജില്ല ജോയിൻ സെക്രട്ടറി ഹനീഫ എന്നിവർ പങ്കെടുത്തു.പരിപാടിയിൽ മഹേഷ് , സോമൻ മാർട്ടിൻ, സിനി, നാസർ,വിനോദ് എന്നിവർ സംസാരിച്ചു.സോഡാ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സോഡ നിർമ്മാണ തൊഴിലാളികൾ വളരെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സോഡ ഉൽപന്നങ്ങൾക്ക് വിലവർദ്ദപ്പിക്കാൻ തീരുമാനിച്ചു.













