പവന് 600 രൂപയുടെ വർദ്ധനവുമായി സ്വർണം കുതിക്കുന്നു…

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് വലിയ വെല്ലുവിളിയുണ്ടാക്കുന്നു. അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കാത്തത് വെല്ലുവിളിയാണ്. ഡോളറും രൂപയും ഒരുപോലെ ഇടിയുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
കേരളത്തില്‍ സ്വര്‍ണവിലയില്‍ 640 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 74960 രൂപയാണ് ഇന്നത്തെ വില. വരും ദിവസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ് നിരക്കിലേക്ക് സ്വര്‍ണം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9370 രൂപയായി. ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ 82000 രൂപ വരെ ചെലവ് വന്നേക്കും.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7690 രൂപയായിട്ടുണ്ട്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5990 രൂപയാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയായി. ആഭരണം വാങ്ങുന്നവര്‍ക്ക് നല്ലത് ഈ കാരറ്റിലുള്ള സ്വര്‍ണമാണ്. അതേസമയം, നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മികച്ചത് 24 കാരറ്റാണ്. മാത്രമല്ല, ഇടിഎഫ് വഴിയുള്ള സ്വര്‍ണ നിക്ഷേപവും ഇവര്‍ക്ക് ലക്ഷ്യമിടാവുന്നതാണ്.
കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഗ്രാമിന് 2 രൂപ വര്‍ധിച്ച് 122 രൂപയിലെത്തി. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3374 ഡോളറായി. ഡോളര്‍ സൂചിക 98.88 ആയിട്ടുണ്ട്. ഡോളര്‍ കരുത്ത് കൂട്ടാത്തത് സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വന്‍ തോതില്‍ വര്‍ധിക്കും. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 87.85 ആയിട്ടുണ്ട്. രൂപ വന്‍ ഇടിവിലാണുള്ളത്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് നിരക്ക് 73200 രൂപയായിരുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. 1800 രൂപയോളമാണ് നാല് ദിവസത്തിനിടെ വര്‍ധിച്ചിരിക്കുന്നത്. ഡോളറും രൂപയും കരുത്ത് വര്‍ധിപ്പിക്കാതിരുന്നാല്‍ വരുംദിവസങ്ങളില്‍ സ്വര്‍ണവില കൂടും. വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നും നഷ്ടത്തിലാണ്.
