EDAPPALLocal news
ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടിക്ക് കൈത്താങ്ങുമായി ഡി വൈ എഫ് ഐ പൂക്കരത്തറ
എടപ്പാൾ: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടിക്ക് കൈത്താങ്ങുമായി ഡി വൈ എഫ് ഐ. പൂക്കരത്തറ സ്വദേശിയായ കുട്ടിയായിരുന്നു സ്മാർട്ട് ഫോണില്ലാതെ പഠനത്തിന് വലഞ്ഞിരുന്നത്. ഡി വൈ എഫ് ഐ , എസ് എഫ് ഐ പൂക്കരത്ത യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പുതിയ സ്മാർട്ട് ഫോൺ സംഘടിപ്പിച്ചത് . സി പി ഐ എം പൂക്കരത്തറ ബ്രാഞ്ച് സെക്രട്ടറി ഉബൈദ് ഡി വൈ എഫ് ഐ എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് ഫോൺ കൈമാറി.