CHANGARAMKULAM

പഞ്ചായത്ത് തല സൗഹൃദ സന്ദർശനപര്യടനത്തിന് തുടക്കമായി

ചങ്ങരംകുളം : യുഡിഎഫ് സ്ഥാനാർത്ഥി പഞ്ചായത്ത് തല സൗഹൃദ സന്ദർശനപര്യടനത്തിന് തുടക്കമായികെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല സൗഹൃദ സന്ദർശനപര്യടനത്തിന് തുടക്കമായി. ഈ മാസം 30 മുതലാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുന്നത് അതിനുമുമ്പായി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ നടത്തുന്ന സൗഹൃദ സന്ദർശനങ്ങൾക്കാണ് തുടക്കമായത്. ഏറെ പ്രമുഖർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചങ്ങരംകുളം കോക്കൂരിലെ
മാനംകണ്ടത് തറവാട്ടിൽ നിന്നാണ് പര്യടനങ്ങൾ ഔപചാരികമായി തുടക്കമായത്. പി പി യൂസഫലി അധ്യക്ഷനായി. ചടങ്ങിൽ വച്ച് അഷ്റഫ് കോക്കൂർ രാഷ്ട്രീയ സാമൂഹിക രംഗത്ത് 50 ആണ്ട് പൂർത്തീകരിച്ചതിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്നേഹജാലകം എന്ന പുസ്തകം കെ. പി നൗഷാദ് അലിക്ക് കൈമാറി.അഷ്റഫ് കോക്കൂർ,സിദ്ദീഖ് പന്താവൂർ, പി.ടി ഖാദർ, ഷാജി കാളിയത്തേൽ, സക്കീർ ഒതളൂർ, ഷാനവാസ് വട്ടത്തൂർ, അടാട്ട് വാസുദേവൻ, എം. കെ അൻവർ, രഞ്ജിത് അടാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button