EDAPPAL

മാനിഷാദ’ പാലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

എടപ്പാൾ : ഗാന്ധിജിയുടെ പാരമ്പര്യം ഉൾക്കൊണ്ട് ഇന്ത്യ പലസ്തീനെ പിന്തുണക്കണമെന്ന് എഴുത്തുകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഗാന്ധിജി ഒരിക്കലും ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ ഇന്ത്യ പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ എടപ്പാളിൽ സംഘടിപ്പിച്ച ‘മാനിഷാദ’ പാലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡണ്ട് ചുള്ളിയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ അഡ്വ. എ.എം. രോഹിത് മുഖ്യപ്രഭാഷണം നടത്തി. ജവഹർ ബാലമഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ ഫിറോസ്ഖാൻ ഗാസ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡിസിസി സെക്രട്ടറി ഇ.പി. രാജീവ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂർ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുരേഷ് പൊൽപ്പാക്കര, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി ബാബു, മംഗലം ബ്ലോക്ക് പ്രസിഡണ്ട് സി എം പുരുഷോത്തമൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കരിം പോത്തന്നൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.ജി ബെന്നി, എസ് സുധീർ, എൻ വി അഷറഫ്, കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ, കെ വി നാരായണൻ, സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി ടി പി ശ്രീജിത്ത്, സി ആര്‍ മനോഹരൻ, ഇ.പി.വേലായുധൻ, എം മാലതി, കാവിൽ ഗോവിന്ദൻകുട്ടി,
ടി.സി
ഇബ്രാഹിം, കെ.അബ്ദുള്ള, കെ രാജീവ്, പി.പി.ചക്കൻകുട്ടി, സുജീഷ് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button