നവീകരിച്ച കുളത്തിന്റെയും പൊതുജനങ്ങൾക്കായി നിർമ്മിച്ച ഓപ്പൺ ജിമ്മും ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു.
പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മടത്തിപ്പാടത്ത് നവീകരിച്ച കുളത്തിന്റെയും പൊതുജനങ്ങൾക്കായി നിർമ്മിച്ച ഓപ്പൺ ജിമ്മും ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു.കഴിഞ്ഞഏതാനും ദിവസങ്ങൾക്കു മുൻപ് നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽജനകീയ ശുചീകരണത്തിന്റെ ഭാഗമായി അയ്യർകുളം ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നു.ഇതിനോട് ചേർന്നുള്ളഓപ്പൺ ജിം പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായിപെരുമ്പടപ്പ് ബ്ലോക്കിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.ഇതിൻറെ പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായിതുറന്നുകൊടുക്കും.കുളം വൃത്തിയാക്കിയതോടുകൂടി കുളിക്കുന്നതിനും മറ്റുമായി നിരവധി പേർ ഇവിടെ എത്തുന്നു. ഓപ്പൺ ജിം പ്രവർത്തനം തുടങ്ങിയാൽ പ്രദേശത്തുള്ളവർക്ക് വ്യായാമത്തിനായിഉപയോഗിക്കാംനന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ഇത്തരമൊരു സംരംഭം ആദ്യമായാണ് .