നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ഹരിത സേന സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി
നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠനോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന പ്രവർത്തനത്തിന്റെ സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനീ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെസ്നി റഫീഖ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് പഞ്ചായത്ത് സെക്രട്ടറി വിശാഖ് HC സതീഷ്
മെമ്പർമാരായ റഷീദ് മുതുകാട് സുധീഷ് പരമേശ്വരൻ ധന്യ ഹൈറുനീഷ വനജ എന്നിവർ സംസാരിച്ചു തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ വിവിധ സ്കൂളുകളിലെ അധ്യാപകരും പങ്കെടുത്തു വിദ്യാലയത്തിലും വീട്ടിലും പരിസരങ്ങൾ നടത്തി വിദ്യാലയത്തിലും വീട്ടിലും പരിസരപ്രദേശങ്ങളിലും നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കുട്ടികളെ കണ്ടെത്തിയത് 50 കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത്