CHANGARAMKULAMLocal news

കോലിക്കരയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ഒരാള്‍ കൂടി പിടിയില്‍

പിടിയിലായത് പോക്സോ അടക്കം നിരവധി കേസുകളില്‍ പ്രതി

ചങ്ങരംകുളം:കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ കൂടി അന്യേഷണ സംഘം അറസ്റ്റ് ചെയ്തു.ചങ്ങരംകുളം കോലിക്കരയില്‍ വാടക്ക് താമസിച്ച് വന്ന കൊട്ടിലിങ്ങല്‍ അക്ഷയ് (24) ആണ് അറസ്റ്റിലായത്.സംഭവത്തിന് ശേഷം രക്ഷപ്പെട്ട വയനാട്ടില്‍ ഒളിവില്‍ കഴിയവെയാണ് അന്യേഷണസംഘം ഇയാളെ പിടികൂടിയത്.സംഭവ ശേഷം ഒന്നാം പ്രതി ഷമാസ് അടക്കമുള്ളവരുമായി കാറില്‍ വയനാട്ടിലേക്ക് രക്ഷപ്പെട്ട അക്ഷയ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയാണ്.ഇപ്പോള്‍പിപിടിയിലായ പ്രതിക്ക് തൊടുപുഴ കുന്നംകുളം വയനാട്  തുടങ്ങിയ സ്ഥലങ്ങളില്‍    പോക്സൊ,അടിപിടി,കഞ്ചാവ് അടക്കമുള്ള കേസുകള്‍ നിലവിലുള്ളതായും അന്യേഷണ സംഘം പറഞ്ഞു.കേസില്‍ 5 പേരെ നേരത്തെ അന്യേഷണ സംഘം പിടികൂടിയിരുന്നു ഇതോടെ കേസില്‍ 6 പേര്‍ അറസ്റ്റിലായി.പ്രതികളെല്ലാം തന്നെ ലഹരി ഉപഭോക്താക്കളും വില്‍പനക്കാരുമാണെന്നാണ് അന്യേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25)ന് കുത്തേറ്റത്.നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ ഒന്നാം  പ്രതി കോലിക്കര ഷമാസ്(20),ചാലിശ്ശേരി കാട്ടുപാടം മഹേഷ് (18),കാഞ്ഞിരത്താണി കപ്പൂര്‍ അമല്‍ ബാബു(21)ഷമാസിന്റെ സഹോദരന്‍ കൂടിയായ ഷെഫീക്ക്(19)
കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21)എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

എസ് പി സുജിത്ത് ദാസിന്റെ മേല്‍ നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെയും പ്രത്യേക സ്ക്വഡ് അംഗങ്ങളായ എസ്ഐ മുഹമ്മദ് റാഫി,എസ്ഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,സീനിയര്‍ സിപിഒ രാജേഷ്,ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ വിജിത്ത്,ഹരിഹര സൂനു,ആന്റോ,എഎസ്ഐ സജീവ്,സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button