POLITICS

തനിയ്ക്ക് രണ്ടാം ജന്മം നൽകിയ മണ്ണാണ് തവനൂർ എന്നും ആ മണ്ണിൽ ജനവിധി തേടുന്നത് കാലത്തിൻ്റെ നിയോഗമെന്നും വി എസ് ജോയ്’

തവനൂർ : ദൂരെ നാട്ടിൽ നിന്ന് വന്ന് തവനൂരിൽ ജനവിധി തേടുന്നതാണെന്ന എതിർ കക്ഷികളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി എസ് ജോയ്.
കെ എസ് യു സംസ്ഥന പ്രസിഡൻ്റായിരിക്കെ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങും വഴി തവനൂർ പഞ്ചായത്തിലെ തങ്ങൾ പടിയിൽ വെച്ച് അർദ്ധരാത്രിയിൽ കാർ ഇടിച്ച് റോഡിലേയ്ക്ക് തെറിച്ചു വീഴുകയും ബോധരഹിതനായി കാലിനും നെഞ്ചിനും പരിക്കേറ്റ് കിടന്നപ്പോൾ ഈ തവനൂരിലെ നന്മ നിറഞ്ഞ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ച് തനിയ്ക്ക് രണ്ടാം ജന്മം നൽകിയത്. എന്നേ ചേർത്ത് പിടിച്ച തവനൂരിൽ തന്നെ ജനവിധി തേടുന്നതിനെ ഞാൻ കാലത്തിൻ്റെ നിയോഗം പോലെ കാണുന്നെന്നും അദ്ദേഹം പറഞ്ഞു. മംഗലം പഞ്ചായത്തിലെ കുടുംബ യോഗത്തിലാണ് തവനൂരുമായുള്ള വൈകാരിക ബന്ധം പങ്കുവെച്ചത്. നേരത്തെ രാഷ്ട്രീയ ഗുരു വിവി പ്രകാശ് മത്സരിക്കുമ്പോൾ പൈലറ്റ് പ്രാസംഗികനായി എത്തുകയും പിന്നീട് ഡിസിസി പ്രസഡൻ്റ് ആവുകയും ചെയ്തപ്പോൾ തവനൂർ തൻ്റെ കർമ്മ മണ്ഡലം തന്നെയാണെന്നും ഓർമ്മിപ്പിച്ചു.

കൂട്ടായിൽ നിന്നും ആശാൻ പടി വരെ നടന്ന വാക്ക് വിത്ത് ജോയ് എന്ന പരിപാടിയോടെ ആരംഭിച്ച ഇന്നത്തെ പ്രചരണം മംഗലം പഞ്ചായത്തിലായിരുന്നു. പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി നിരവധി വീടുകളിലും അങ്ങാടികളിലും വോട്ടഭ്യർത്ഥന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button