EDAPPAL
അയല്‍വാസിയുടെ കല്ല്യാണ വീട്ടില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി.
എടപ്പാള്‍ മൂതൂരില്‍അയല്‍വാസിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി 12 മണിയോടെ കാണാതായ യുവാവിന്റെ മൃതദേഹം തൊട്ടടുത്ത പറമ്പിലെ കിണറ്റില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച നടക്കാനിരുന്ന അയല്‍വാസിയുടെ വിവാഹ ചടങ്ങുകളില്‍ വെള്ളിയാഴ്ച രാത്രി സജീവമായിരുന്ന അജീഷിനെ രാത്രി 12 മണിയോടെയാണ് കാണാതായത്.സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ അജീഷിന്റെ ബൈക്ക് മൊബൈല്‍ ചെരിപ്പ് കണ്ണട എന്നിവ വീടിനടുത്ത കിണറിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ കിണറ്റില്‍ നിന്ന് അജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ച അജീഷ് അവിവാഹിതനാണ്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.