PONNANI
JCI പൊന്നാനി മെന്റേഴ്സ് ക്ലബ് ഉദ്ഘാടനം ഇന്ന് നടക്കും
പൊന്നാനി: JCI പൊന്നാനി മെന്റേഴ്സ് ക്ലബ് ഉദ്ഘാടനം ഇന്ന് നടക്കും. 2026-ലെ JCI പൊന്നാനിയുടെ വിവിധ പ്രോജക്റ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെന്റേഴ്സ് ക്ലബ്. ഒരു വ്യക്തിയുടെ INDIVIDUAL DEVELOPMENT, PUBLIC SPEAKING SKILLS, LEADERSHIP QUALITIES എന്നിവയെ തുടർച്ചയായ പരിശീലനത്തിലൂടെ വളർത്തിയെടുക്കുക എന്നതാണ് മെന്റേഴ്സ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. വ്യക്തിപരമായ വളർച്ചയ്ക്കായി ഒരുങ്ങുന്ന എല്ലാവർക്കും ഈ ക്ലബ് ഒരു മികച്ച അവസരമാണ്.
JCI മെമ്പേഴ്സിനും മെമ്പേഴ്സ് അല്ലാത്തവർക്കും ഒരുപോലെ ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.
പൊന്നാനി ചന്തപ്പടി PWD റസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്ന ജെ.സി.ഐ പൊന്നാനി മെന്റേഴ്സ് ക്ലബ് ഉദ്ഘാടനം ചാപ്റ്റർ പ്രസിഡന്റ് ജെ.എഫ്.എം ഖലീൽ റഹ്മാൻ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
Program Director
JFM Navas KP
VP Training
7994137139