EDAPPAL
പോലീസ് കായികമേള: തിരൂർ സബ് ഡിവിഷൻ ടീമിന് പരിശീലനം
എടപ്പാൾ : മലപ്പുറം ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന തിരൂർ സബ് ഡിവിഷനിലെ പോലീസ് കായിക താരങ്ങൾക്ക് തിരൂർ ഡിവൈഎസ്പി എ. ജെ ജോൺസൺ ആവശ്യമായ പരിശീലനവും നിർദേശങ്ങളും നൽകി. പരിശീലന പരിപാടിയിൽ സ്പോർട്സ് കോ-ഓർഡിനേറ്റർ നസീർ തിരൂർക്കാട്, രാജേഷ്, കമറുദ്ദീൻ, അബ്ദുൽ കലാം, സജീവ് എന്നിവർ സജീവമായി പങ്കെടുത്തു.