ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ്അബ്ദുൽ ഹയ്യ് ഹാജി അനുസ്മരണവും,റമളാൻ സംഗമവും
ചങ്ങരംകുളം : മേഖല മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാവും, മലബാറിൽ മുസ്‌ലിം ലീഗ് കെട്ടിപടു ക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മർഹൂം അബ്ദുൽ ഹയ്യ് ഹാജിയെ അനുസ്മരിക്കലും, റിലീഫ് വിതരണവും, റമളാൻ സംഗമവും ചങ്ങരംകുളം മുസ്‌ലിം ലീഗ് ഓഫീസിൽ നടന്നു സെക്രട്ടേറിയേറ്റ് അംഗം അശ്‌റഫ് കോക്കൂർ ഉൽഘാടനം ചെയ്തു,മേഖല പ്രസിഡന്റ് എ വി അഹമ്മദ് അധ്യക്ഷത വഹിച്ചു,പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി എ എ സലാം മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു, ഇസ്ഹാഖ് ഹുദവി ഉൽബോധന പ്രസംഗം നടത്തി,മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി, ജനറൽ സെക്രട്ടറി സി എം യൂസഫ്,മേഖല ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, കെ ഇബ്രാഹിംകുട്ടി, വി മുഹമ്മദുണ്ണി ഹാജി, എം കെ അൻവർ, പി വി ഇബ്രാഹിംകുട്ടി, അശ്ഹർ പെരുമുക്ക്, താഹിർ ഇസ്മായിൽ,ഹമീദ് ചെറവല്ലൂർ,ടി വി അഹമ്മദുണ്ണി പ്രസംഗിച്ചു.