CHANGARAMKULAM

ചങ്ങരംകുളം ടൗണ്‍നവീകരണത്തിലെ അശാസ്ത്രീയതയും കാലതാമസവും ജനങ്ങള്‍ക്ക് ദുരിതമാകുന്നു:ബിജെപി

ചങ്ങരംകുളം:അശാസ്ത്രീയമായ ടൗൺ സൗന്ദര്യവൽക്കരണം കൊണ്ടും,പ്രവർത്തികളിലെ കാലതാമസം കൊണ്ടും ചങ്ങരംകുളത്തെ വ്യാപാരസ്ഥപനങ്ങളും ഓട്ടോ ഡ്രൈവർന്മാരും,യാത്രക്കാരും നിത്യദുരിതത്തിലാണെന്നും,പഞ്ചായത്തുകളിലെ ഭരണമാറ്റം കൊണ്ട് ഒരു മാറ്റവും ഇരു മുന്നണികൾക്കും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും ഭാരതീയ ജനതാ പാർട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു.മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി പിസി നാരായണൻ ഉദ്ഘാടനം ചെയ്തു,പാർട്ടിയുടെ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് രാഹുൽ പന്താവൂർ അധ്യക്ഷതവഹിച്ച യോഗത്തിൽ കൃഷ്ണൻ പാവിട്ടപ്പുറം. രജിതൻ പന്താവൂർ.ഉദയൻ കോട്ടയിൽ,ജെനു പട്ടേരി, ബിജു മാന്തടം, മനോജ് മൂർക്കത്ത്, ശിവദാസൻ കൂനത്ത്, മണികണ്ഠൻ ഏറത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button