കർഷകരുടെ പ്രശ്നപരിഹാരം എത്രയും വേഗം സാദ്ധ്യമാക്കണം: കേരളമുസ്ലിം ജമാഅത്ത്

എടപ്പാൾ : കർഷകരുടെ പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിലു ള്ളപരിഹാരത്തിന് സർക്കാർ സന്നദ്ധ മാവണമെന്നും യുവജനങ്ങളെ കർഷകവൃത്തിയിലേക്ക് ആകർഷിക്കാൻ പദ്ധതികളാവിഷ്കരിക്കണമെന്നും വയൽ വരമ്പത്ത്* എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് എടപ്പാളിൽ സംഘടിപ്പിച്ച കർഷക സംഗമം അഭിപ്രായപ്പെട്ടു. ടി.പി മുഹമ്മദലി മൗലവി യുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലംഗം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.കെ.എം.ഷാഫികൃഷി ഓഫീസർ കെ.സുരേന്ദ്രൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.കെ. ഗഫൂർ കെ.പി. അച്ചുതൻ സി വി.ജലീൽ അഹ്സനി വാരിയത്ത് മുഹമ്മദലി കോഡിനേറ്റർ MV കാദർ മുസ്ഥഫ ശുകപുരം ഹസൻ നെല്ലിശ്ശേരി സജീവ് കോലൊളമ്പ് കെ.വി. കരീം. ഇസ്മാഈൽ കെ.വി. പ്രസംഗിച്ചു. ജില്ലയിലെ മികച്ച ജൈവകർഷ കന്നു പ്രധാനമന്ത്രി യിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ രണ്ടത്താണിയിലെ അലവി ക്കുട്ടിയെചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
