എടപ്പാൾ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചു
April 19, 2023
എടപ്പാൾ: ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. എടപ്പാൾ തൃശൂർ റോഡ് ശുചീകരിച്ചുകൊണ്ട് നടന്ന പരിപാടി പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു.ജനപ്രതിനിധികൾ ക്ഷമാ റഫീഖ്, എ.ദിനേശൻ, MKM ഗഫൂർ,KP അച്ചുതൻ, JHlഅബ്ദുൾ ജലീൽ, എന്നിവർ ആശംസകളർപ്പിച്ചു.ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീനKv നന്ദി രേഖപ്പെടുത്തി. മെമ്പർമാരായ പ്രകാശൻ തട്ടാരവളപ്പിൽ, Pv ലീല, ജനതാ മനോഹരൻ, cv ദേവദാസ് ,എ കുമാരൻ NREG അസി: എഞ്ചിനീയർ ശ്രീ.സുധീപ് മോഹൻ, IRTC കോഡിനേറ്റർ അഭിജിത്, കിലRp വാസുദേവൻ മാസ്റ്റർ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.ജനപ്രതിനിധികൾ. ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹരിതസേനാ അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഏപ്രിൽ 30നകം വാർഡുകൾ കേന്ദ്രീകരിച്ച് ശുചിത്വ പ്രവർത്തനം നടത്തും.